ജീവനൊടുക്കാന്‍ ശ്രമിച്ചു, കറന്റ് ബില്ലടയ്ക്കാന്‍ വരെ കഷ്ടപ്പെട്ടു…; തിരിച്ചു വരവിന് തയ്യാറെടുക്കുന്ന ശ്രീശാന്തിന്റെ വെളിപ്പെടുത്തലുകള്‍ വിലക്കിന്റെ ഏഴുവര്‍ഷം പിന്നിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് വീണ്ടും പിച്ചിലേയ്ക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷന് താരത്തിനൊപ്പമുണ്ട്.;രഞ്ജി ടീമില്‍ ഇടംനേടാനുള്ള ഫിറ്റ്നസ് തെളിയിക്കാന്‍ കഠിനാധ്വാനത്തിലാണ് താരമിപ്പോള്‍. പുലര്‍ച്ചെ ഉണര്‍ന്നു യോഗയും ധ്യാനവും, തുടര്‍ന്നു നാല് മണിക്കൂര്‍ ബോളിങ് പരിശീലനം, രണ്ടു മണിക്കൂര്‍ ജിമ്മില്‍, ആഴ്ചയില്‍ മൂന്ന് ദിവസം മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള ഓണ്‍ലൈന്‍ ക്ലാസ് ഇങ്ങനെ നീളുന്നു ദിനചര്യകള്‍….ബാസ്കറ്റ്ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാനെയും അടുത്തയിടെ അന്തരിച്ച കോബി ബ്രയന്റിനെയും പരിശീലിപ്പിച്ച ടിം ഗ്രോവറാണു ശ്രീശാന്തിന്റെയും ഗുരുദിവസങ്ങള്ക്ക് മുന്‍പ് ജീവനൊടുക്കിയ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.ഫെബ്രുവരിയില്‍ മുംബൈയിലാണു ഞങ്ങള്‍ അവസാനമായി കണ്ടത്. ശ്രീശാന്ത് എന്ന പേരിനൊപ്പമുള്ള ശാന്തത എനിക്കില്ലെന്നും എന്നാല്‍, സുശാന്തിലെ ശാന്തത അദ്ദേഹത്തിനുണ്ടെന്നു പലപ്പോഴും പറയുമായിരുന്നു.സുശാന്തിന്റെ മരണത്തിന് പിന്നാലെ വിഷാദ രോഗത്തെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ വരുമ്ബോള്‍ ഇടയ്ക്കെപ്പൊഴോ ഞാന്‍ കടന്നു പോയ അത്തരം അവസ്ഥകളെക്കുറിച്ച് ഇപ്പോള്‍ പേടിയോടെ ഓര്‍ക്കുന്നുവെന്നും ശ്രീശാന്ത് വെളിപ്പെടുത്തുന്നുക്രിക്കറ്റില് നിന്നു വിലക്കിയ കാലത്തു ജീവിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുകയും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തത്. പുറത്താക്കപ്പെട്ട ഒരു ക്രിക്കറ്റ് കളിക്കാരന് വീട്ടിലെ കറന്റ് ബില്ലടയ്ക്കാന്‍ വരെ കഷ്ടപ്പെട്ട അവസ്ഥയുണ്ടായി. അത്തരം പ്രതിസന്ധികളോടു പടവെട്ടിയ കാലത്തു സംഭവിച്ചതണ് ഇതെല്ലാമെന്നും ഒരുമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തരം പറയുന്നു.;മൂന്നുനാലു തവണ ഞാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭാഗ്യത്തിന്, കുടുംബവും സുഹൃത്തുക്കളും നല്കിയ ആത്മവിശ്വാസം തുണയായി എത്തി. കളിക്കളത്തിലെ പഴയ ആക്രമണോത്സുകത ഇനിയുമുണ്ടാകുമോ എന്ന ചോദ്യത്തിന്ബിലാല് പഴയ ബിലാല്‍ തന്നെയാണ്& എന്നും ശ്രീശാന്ത് മറുപടി നല്‍കിയിട്ടുണ്ട്.