സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചു; നടിയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കൂടുതൽ പരാതി
നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്ത്.
കൊച്ചി : നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്ത്. ഷൂട്ടിംഗിന് വിളിച്ച് എട്ട് ദിവസം ഭക്ഷണം നല്‍കാതെ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചുവെന്ന് യുവതി പറഞ്ഞു.
ഒരു കൂട്ടുകാരി വിളിച്ചതനുസരിച്ചാണ് ഷൂട്ടിനു പോയത്. പലതവണ പോയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോയപ്പോള്‍ ഒരു വീട്ടില്‍ തടവിലാക്കുകയായിരുന്നു.
എട്ടു ദിവസവും പെണ്‍കുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയുമില്ലാതെ, ഭക്ഷണം നല്‍കാതെ, മനഃസാക്ഷിയില്ലാതെയാണ് പെരുമാറിയതെന്നും ഇവര്‍ വെളിപ്പെടുത്തി.
സ്വര്‍ണക്കടത്തിനു വരെ പ്രേരിപ്പിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ റഫീക്കിനെ കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു. ഇപ്പോള്‍ പൊലീസിന്റെ പിടിയിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര് സംഘത്തില്‍ ഉണ്ടെന്നും യുവതി പറയുന്നു