ചാലക്കുടി: വീട് വാടകയ്ക്കെടുത്ത് വാണിജ്യാടിസ്ഥാനത്തില്‍ ചാരായം വാറ്റി വില്പന നടത്തിയ യുവാവ് പിടിയില്‍. കോടാലി വെട്ടിയാടന്‍ചിറ പാറമേക്കാടന്‍ വീട്ടില്‍ ശ്രീകുമാര്‍ (34) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് അമ്ബത് ലിറ്റര്‍ ചാരായവും രണ്ടായിരം ലിറ്റര്‍ കോടയും ലക്ഷം രൂപയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കാനെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് ചാരായം വാറ്റി വില്പന നടത്തുകയായിരുന്നു ഇയാള്‍.