തിരുനെല്‍വേലി: തിരുനെല്‍വേലിയിലെ പ്രമുഖ മധുരപലഹാര സ്ഥാപനമായ ഇരുട്ടുകടൈയുടെ ഉടമ ഹരിസിങ്ങിനെ(80) ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പോലീസ് നല്കുന്ന വിവരം.സ്വകാര്യ ആശുപത്രിയിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു ഇദ്ദേഹത്തിന് രണ്ടു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്
കടുത്ത പനിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പാളയംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. പിന്നാലെയാണു മരണം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറും . ഇദ്ദേഹത്തിന്റെ മരുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുനെല്‍വേലി ഹല്‍വ വില്‍പ്പനയിലൂടെയാണ് ഇരുട്ടുകടൈ എന്ന സ്ഥാപനം പ്രശസ്തമായത്. വൈകിട്ട് അഞ്ച് മുതല്‍ രാത്രി എട്ട് മണി വരെ മൂന്നു മണിക്കൂര്‍ മാത്രമാണ് കട പ്രവര്‍ത്തിച്ചിരുന്നത്.