വസായി: പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുന്ന വിവാഹ ദിനത്തില്‍ പ്രാവര്‍ത്തികമാക്കി ഈ നവ ദമ്ബതികള്‍. കൊവിഡ് രോഗം ദുരിതം വിതച്ച ഈ കാലത്ത്വിവാഹ ദിവസം കൊവിഡ് രോഗികള്‍ക്കായി അമ്ബത് കിടക്കകള്‍ സംഭാവന ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ വസായിയിലെ എറിന് ലോബോ, മെര്ലിന് തസ്കാനോ എന്നീ ദമ്ബതികള്‍. വിവാഹത്തിന് വരുന്ന അധിക ചെലവുകള്‍ ചുരുക്കി ആ പണം ഉപയോഗിച്ച് കൊവിഡ് രോഗബാധിതര്‍ക്ക് സഹായമെത്തിച്ച് വിവാഹദിനത്തില്‍ തന്നെ അവര്‍ താരങ്ങളായി മാറിയിരിക്കുകയാണ്.കൊവിഡ് സംസ്ഥാനത്ത് പിടിമുറുക്കിയ ഘട്ടം മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് രണ്ടുപേരും. വിവാഹദിനത്തിലും ആ പ്രവൃത്തികള്‍ തുടരാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് വിവാഹ ചെലവുകള്‍ വെട്ടിച്ചുരുക്കി ആ പണത്തിന് കിടക്കകള്‍, പുതപ്പുകള്‍,തലയിണകള്‍ എന്നിവ കൊവിഡ് രോഗികള്‍ക്ക് നല്‍കിയത്. ജൂണ്‍ 20നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ക്വാറന്റീന് സെന്ററിലേക്ക് കിടക്കകളും മറ്റും കൈമാറി മാതൃകയായത്.