തിരുവനന്തപുരം സ്വദേശി ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി രാജു ആണ് മരിച്ചത്. കേരള ഹൗസിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനണ്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി ഉയര്‍ന്നു.
അതേ സമയം കൊവിഡ് രോഗികളുടെ എണ്ണം ഡല്‍ഹിയില്‍ ഏഴുപത്തിനായിരം പിന്നിട്ടു. ഇതുവരെ 70390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3788 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 2365 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.