സിപിഎമ്മിന് ലീഗിനെ ഭയമാണ് കുഞ്ഞാലിക്കുട്ടി.ലീഗിനെ പഠിപ്പിക്കാനുള്ള യോഗ്യത സിപിഎമ്മിനില്ല’; വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന പാരമ്പര്യം സിപിഎമ്മിനാണ് ,മന്ത്രി ഇ പി ജയരാജന് രൂക്ഷ മറുപടിയുമായി ലീഗ്
എറണാകുളം:മന്ത്രി ഇ പി ജയരാജന്റെ വിമര്‍ശനങ്ങള്‍ക്ക് രൂക്ഷ പ്രതികരണവുമായി മുസ്ലീം ലീഗ്. സിപിഎമ്മിന് ലീഗിനെ ഭയമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എസ്ഡിപിഐയുമായി സിപിഎം പല പഞ്ചായത്തുകളിലും അധികാരം പങ്കിടുന്നുണ്ട്, അതോര്‍ത്ത് വേണം ലീഗിനെ വിമര്‍ശിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജയരാജനും സിപിഎമ്മിനും ലീഗിനെ പഠിപ്പിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന പാരമ്പര്യം സിപിഎമ്മിനാണുള്ളത്. ഒരു വര്‍ഗീയ ശക്തിയുമായും ലീഗിന് ബന്ധമില്ലെന്നും മുനീര്‍ തിരിച്ചടിച്ചു.
പ്രമുഖ ചാനൽ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടായിരുന്നു യുഡിഎഫിനെതിരെയും മുസ്ലീം ലീഗിനെതിരെയും മന്ത്രി ഇ പി ജയരാജന് രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. യുഡിഎഫ് തകർച്ചയുടെ വക്കിലെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തങ്ങള്‍ ദുര്‍ബലപ്പെടുകയാണെന്ന് മനസിലാക്കി യുഡിഎഫ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ വിളിച്ച് പറയുകയാണ്. യുഡിഎഫിലെ ഘടക കക്ഷികള്‍ക്ക് തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസിലാകുന്നുണ്ട്. അവരവരുടെ വളര്‍ച്ച ലക്ഷ്യം വെച്ച് യുഡിഎഫില്‍ നിന്ന് ഘടക കക്ഷികള്‍ അകലും. മുസ്ലീംലീഗ് മറ്റ് വഴികൾ നോക്കുന്നത് ഈ തകർച്ച കണ്ടിട്ടാണെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു.