അടിയന്തരാവസ്ഥ കാലത്തെ മനോഭാവം എന്ത് കൊണ്ട് മാറുന്നില്ല; കോൺഗ്രസ് ഉൾപ്പാർട്ടി തർക്കത്തെക്കുറിച്ച് അമിത് ഷാ
കോൺഗ്രസ് പ്രവർത്തകസമിതിയിൽ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കൾക്കെതിരെ തിരിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ വിമർശനം. ചില നേതാക്കൾക്ക് നരേന്ദ്ര മോദിയെ പേടിയെന്ന് രാഹുൽ ഗാന്ധി പ്രവർത്തകസമിതി യോഗത്തിൽ ആഞ്ഞടിച്ചതോടെയാണ് വിവാദം കനക്കുന്നത്.
ന്യൂഡൽഹി : കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ അഭിപ്രായം പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലപാട് പറയുന്നവരെ കോൺഗ്രസിൽ അടിച്ചമർത്തുന്നുവെന്ന് ഷാ ട്വീറ്റ് ചെയ്തു. ഗാന്ധി കുടുംബത്തിനെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നുണ്ടെന്നും അടിയന്തരാവസ്ഥ കാലത്തെ മനസ്ഥിതി കോൺഗ്രസിൽ തുടരുന്നുണ്ടെന്നും അമിത് ഷാ ട്വിറ്ററൽ കുറിച്ചു.