ചെന്നൈ: ചെന്നൈയില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു. കണ്ണൂര്‍ സ്വദേശി പത്മനാഭന് നമ്ബ്യാര്‍ (82) ആണ് മരിച്ചത്. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. രണ്ടാഴ്ച മുമ്ബ് ബാര്‍ബര്‍ വീട്ടിലെത്തി മുടിവെട്ടിയതിന് പിന്നാലെയാണ് പത്മനാഭന് നമ്ബ്യാര്‍ക്ക് കടുത്ത പനി തുടങ്ങിയതെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
അതേസമയം രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 4,73,105 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 418 പേര് ഈ കാലയളവില്‍ മരിച്ചു.