കല്ല്യാണ ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് വരുന്നവര്‍ കോവിഡ് 19 ജാഗ്രത വെബ്സെറ്റില്‍ ഷോര്‍ട്ട് ടേം വിസ്റ്റ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത പാസുമായി വേണം വരാന്‍. മംഗലാപുരം ആശുപത്രികളില്‍ ചികിത്സ തേടുന്നതിന് അടിയന്തിര സാഹചര്യത്തില്‍ പോകുന്നവരും കോവിഡ് 19 ജാഗ്രത വെബ് പോര്ട്ടലില്ഷോര്ട്ട് ടേം വിസ്റ്റ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ ചികിത്സ തേടുന്ന ആശുപത്രിയുടെ വിലാസം ഫ്രം എന്ന കോളത്തിലും രോഗിയുടെ വീട്ടുവിലാസം റ്റു എന്ന കോളത്തിലും രേഖപ്പെടുത്തണം.
അലഞ്ഞുതിരിയുന്നവരെ പിടികൂടി ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം കാസര്‍കോട്് നഗരസഭയിലെ ടി. ഉബൈദ് ലൈബ്രറിയില്‍ ഒരുക്കിയിട്ടുളളതായി മുനിസിപ്പല്‍ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ക്വാറന്റൈയിന് ലംഘിച്ചതിന് കേസെടുക്കുന്നവരെയും ഈ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
കളക്ടറേറ്റില്‍ നടന്ന ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്പ, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്, എഡിഎം എന്‍ ദേവീദാസ്, ഡിഎംഒ ഡോ എ വി രാംദാസ്, കാസര്‍കോട് ആര് ഡി ഒ ടി ആര് അഹമ്മദ് കബീര്‍, എക്സ് സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അനില്‍ കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ജില്ലാ സപ്ലൈ ഓഫീസര്‍ വി കെ ശശിധരന്, ജില്ലാ ലേബര്‍ ഓഫീസര്‍ എം കേശവന്, ഡി എം ഒ(ഐഎസ്എം) ഡോ സ്റ്റൈല്ല ഡേവിഡ്, ഡി എം ഒ(ഹോമിയോപ്പതി) ഡോ കെ രാമസുബ്രമണ്യം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.