പയ്യന്നൂർ :പയ്യന്നൂരില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. കാസര്‍കോഡ് നിന്ന് രോഗിയുമായ് പരിയാരത്തേക്ക് പോവുകയായിരുന്ന 108 ആംബുലന്‍സും KL 48 L91 97 നമ്ബര്‍ ബുള്ളറ്റും കൂട്ടിയിടിച്ചായിരുന്നു അപകടം. ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കവേ ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു . ഉടന്‍ തന്നെ നാട്ടുകാര്‍ രോഗിയെയും ഒപ്പമുണ്ടായവരെയും പുറത്തെടുക്കുകയും മറ്റൊരു ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട പോയി. പരുക്കേറ്റ ബുള്ളറ്റ് യാത്രികന് തൃശ്ശൂര്‍ സ്വദേശി മുരളീധരനെ പയ്യന്നൂരി ലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.