കൊല്‍ക്കത്ത : ഉംപുന്‍ ദുരിതാശ്വാസ വിതരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതി നടത്തിയതായി പരാതി.രണ്ടായിരത്തോളം പരാതികളാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിക്ക് അഴിമതി നടത്തിയെന്ന് ആരോപിച്ച് ലഭിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് മമത ബാനര്‍ജി തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അര്‍ഹതയില്ലാത്ത 40% ആളുകള്‍ ഉംപുന്‍ സഹായധനം കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഉംപുന്‍ ചുഴലിക്കാറ്റില്‍ വീടുകള്‍ നഷ്ട്ടപ്പെട്ട അഞ്ചു ലക്ഷം പേര്‍ക്ക് 20,000 രൂപ വീതം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുമ്ബ് പ്രഖ്യാപിച്ചിരുന്നു.ഇതിനു വേണ്ടി മാറ്റി വെച്ച ദുരിതാശ്വാസനിധിയിലാണ് പാര്‍ട്ടി നേതാക്കള്‍ അഴിമതി കാണിച്ചിട്ടുണ്ടെന്ന പരാതികള്‍ ലഭിച്ചിട്ടുള്ളത്.അന്വേഷണത്തില്‍ ചില പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഉംപുന്‍ ബാധിക്കാത്ത ബന്ധുക്കള്‍ 20,000 രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.