ഇനിയുള്ള എട്ടുമണിക്കൂർ ഏറെ നിർണായകം; അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ
കൊച്ചി: അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. ഇനിയുള്ള എട്ടുമണിക്കൂർ ഏറെ നിർണായകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. കഴിഞ്ഞദിവസം നടത്തിയ ശസ്ത്രക്രിയയിൽ കുഞ്ഞിന്റെ തലയിൽ കട്ടപിടിച്ചിരുന്ന രക്തം നീക്കംചെയ്തിരുന്നു.അതിനുശേഷമാണ് കുഞ്ഞിന്റെ നിലയിൽ പുരോഗതി കണ്ടത്. തുടർന്ന് കുഞ്ഞ് മുലപ്പാൽ കുടിക്കുകയും കാലുകൾ അനക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ശേഷം ആദ്യമായിട്ടാണ് കുട്ടി തനിയെ മുലപ്പാൽ കുടിക്കുന്നത്.കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ ക്രൂരമായി മർദ്ദിച്ചശേഷം കാലിൽ പിടിച്ച് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അച്ഛൻ ഷൈജു തോമസ് റിമാൻഡിലാണ്. കുഞ്ഞിനെ ഷൈജു തോമസ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം