കൊവിഡ് വ്യാപനത്തിനിടെ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കികാണുന്നത്, കാസർകോട് ഡെങ്കിപ്പനി വ്യാപനം രൂക്ഷം; രോഗം സംശയിക്കുന്നവരുടെ എണ്ണം 1800 കടന്നു
കാസർകോട്: കാസർകോട് ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണം 1800 കടന്നു. ഒരാഴ്ചക്കിടെ രണ്ട് പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചത്. കൊവിഡ് വ്യാപനത്തിനിടെ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കികാണുന്നത്. 1856 ഡെങ്കി കേസുകളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.കൊവിഡ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ ഡെങ്കിപ്പനി തടയുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന വിമർശനം പല കോണുകളിൽ നിന്നായി ഉയരുന്നുണ്ട്. എന്നാൽ ആൾക്ഷാമത്തിന്റെ പ്രശ്നം ഉണ്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ജൂലായ് അവസാനം വരെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനയ്ക്ക് സാദ്ധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ കയ്യൂർ ചീമേനി പഞ്ചായത്തിലാണ് റിപ്പോർട്ട് ചെയ്തത്. കുറ്റിക്കോൽ, പനത്തടി, ബളാൽ, കള്ലാർ, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ നൂറിലേറെ പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കഴിഞ്ഞ വർഷം മലയോര മേഖലകളിൽ മാത്രം ഒതുങ്ങിയിരുന്ന ഡെങ്കിപ്പനി ഇത്തവണ കാസർകോട് നഗരസഭയടക്കം നഗരങ്ങളിലും തീരപ്രദേശത്തും പടരുകയാണ്.