ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയുമായ കെ.കെ മഹേശന് ഓഫീസില്‍ മരിച്ച നിലയില്‍. മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്ററായിരുന്നു. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് തുടങ്ങുന്ന കത്താണ് കണ്ടെത്തിയത്. വെള്ളാപ്പള്ളി നടേശന്റെ ഉറ്റ അനുയായിയാണ് കെ.കെ മഹേശന്.മേയ് 14 ന് 32 പേജുള്ള കത്ത് കെ.കെ മഹേശന് വാട്സാപ്പ് വഴി അടുപ്പക്കാര്‍ക്ക് അയച്ചുകൊടുത്തിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ വിശദമാക്കിയായിരുന്നു കത്ത്. സംഘടനാപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.