സൗദിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗബാധിതരിരെക്കാള് കൂടുതല്‍ രോഗമുക്തി നേടുന്നവരുടെ വര്‍ദ്ധനവ് ശുഭ പ്രതീക്ഷ നല്കുന്നു. ഇന്നത്തെ പുതിയ കേസുകള്‍ 3139, രോഗം ഭേദമായവര്‍ 4710, മരണ നിരക്ക് 39.
റിയാദ്: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 3139ഇതോടെ സൗദിയില്‍ ജൂണ്‍ 23 വരെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 164,144 ആയി, 39 പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത് ഇതോടെ അകെ മരണപെട്ടവര്‍ (1346 ) തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ് 2122 പേര് അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു..
ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ മുന്‍ ദിവസത്തില്‍ നിന്ന് വിത്യസ്തമായ വന്‍ വര്‍ദ്ധനവ് ആണ് റിപ്പോര്‍ട്ട് ചെയ്തത് 4710 പേരാണ് ഇന്ന് രോഗമുക്തി നേടിയത് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം ആയി 109,885 ആണ്, 52,913 പേര് ചികിത്സയില്‍ കഴിയുന്നതായും. ആരോഗ്യ മന്ത്രാലയം ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ ജിദ്ദയിലാണ് 399 പേര്., റിയാദ് 299 , ദമ്മാം 301, മക്ക 277 , ഖത്തീഫ് 237 മദീന 156 ഖമിസ് മുഷിയാത് 178, തൈഫ് 117, ദഹറാന്‍ 165, ഹഫൂഫ് 106 തുടങ്ങി സൗദിയിലെ 88 നഗരങ്ങളില്‍ നിന്നായി 3139 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് .അതീവ തീവ്രപരിചരണ കഴിയുന്നവരുടെ എണ്ണം 2122 ആയി വര്‍ദ്ധിച്ചു..രാജ്യത്ത് 189 പ്രദേശങ്ങളില്‍ രോഗം വ്യാപിച്ചതായും മന്ത്രാലയ വക്താവ് പറഞ്ഞു.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം എമ്ബത്തിയാറു ലക്ഷം കടന്നു.( 9,225,389 ) മരണസംഖ്യ നാലര ലക്ഷത്തിന് മുകളിലാണ്, (475,064) നാല്‍പത്തിയൊമ്ബത് ലക്ഷത്തിലധികം ആളുകള്‍ (4,969,931) രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം (3,780,394) ആണ് സൗദി അറേബ്യയില്‍ പതിമൂന്നര ലക്ഷം പേര്‍ക്ക് പരിശോധന പൂര്‍ത്തിയായപ്പോള്‍ ജൂണ്‍ 23 വരെ 164,144 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആണ് ഇതില്‍ 67 ശതമാനം പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നു