കാസര്‍കോട് : കൊവിഡ് 19 ലോക് ഡൗണുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളില്‍ അകപ്പെട്ടു പോയ മലയാളികള്‍ക്ക് തിരിച്ചു വരുന്നതിനും, കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോവുന്നതിനും ജില്ലയില്‍ ജൂണ്‍ 23 വരെ ഡൊമസ്റ്റിക് പാസുകള്‍ക്കായി 18126 അപേക്ഷകള്‍ ലഭിച്ചതില്‍ 17087 പേര്‍ക്കും പാസ് അനുവദിച്ചു. 94.27 ശതമാനം അപേക്ഷകര്‍ക്കും പാസ് അനുവദിച്ചിട്ടുണ്ടെങ്കിലും പാസ് ലഭിച്ചവരില്‍ 53.68 ശതമാനം പേര് മാത്രമാണ് തലപ്പാടി അതിര്‍ത്തി ചെക്പോസ്റ്റിലൂടെ ജില്ലയില്‍ പ്രവേശിച്ചിട്ടുള്ളത്.
എമര്‍ജന്‍സി യാത്രാപാസുകള്‍ക്കായി 11006 അപേക്ഷകള്‍ ലഭിച്ചതില്‍ 4370 പേര്‍ക്കും, ഷോര്‍ട്ട് വിസിറ്റ് പാസിനായി അപേക്ഷിച്ച 1104 പേരില്‍ 760 പേര്‍ക്കും, റെഗുലര്‍ വിസിറ്റിനായി അപേക്ഷിച്ച 2535 പേരില്‍ 1439 പേര്‍ക്കും പാസ് അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു