ബീജിങ്: ഗല്‍വാന്‍ താഴ്വരയില് ഇന്ത്യന്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചൈന. അത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജ വാര്‍ത്തകളാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. സംഘര്‍ഷത്തില്‍ ചൈനയുടെ ഭാഗത്ത് 43 പേര് മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ദിവസങ്ങള്‍ക്ക് ശേഷം ചൈന രംഗത്തുവന്നിരിക്കുന്നത്.
അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ സൈനികതലത്തിലും നയതന്ത്രതലത്തിലുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാങ് പറയുന്നു. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായി മാറ്റമുണ്ടാക്കാനുള്ള ചൈനയുടെ ശ്രമങ്ങളാണ് സംഘര്‍ഷത്തിന് കാരണമായത്. ഇരുസേനകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്