കൊല്ലം: ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പോയ യുവതിയേയും കാമുകനെയും പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷൻ സജിൻ ഭവനിൽ മിനി വിൻസന്റ് (29), കരവാളൂർ വെഞ്ചേമ്പ് കൈതക്കോട്ട് ഭാഗം സുനീത് മൻസിലിൽ സജാദ് (30) എന്നിവരാണ് അറസ്റ്റിലായത്.യുവതിയുടെ ഭർത്താവ് സാബുവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. സാബു- മിനി ദമ്പതികൾക്ക് എട്ടും ആറും വയസുള്ള രണ്ട് മക്കളുണ്ട്. ഇളയകുട്ടിയുമായാണ് മിനി പോയത്. മൂത്ത കുട്ടിയെ പൊലീസ് ഇടപെട്ട് കൊല്ലത്തെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. മിനിയും കാമുകനും ബന്ധുക്കളാണ്. പറക്കോട്ടെ ഒരു വീട്ടിൽ താമസിച്ച ഇവരെ പുത്തൂർ സി.ഐ എസ്. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.