കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന 52 കാരന് മരിച്ചു. കുന്ദമംഗലം സ്വദേശി കബീർ ആണ് മരിച്ചത്. അഞ്ച് ദിവസം മുൻപ് ദുബായിൽ നിന്ന് ഇയാള്‍ കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയത്. ക്വാറന്റീൻ സെന്ററിൽ രക്തം ഛർദ്ദിച്ച് മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഐഐഎം ക്വാറന്റീൻ സെന്ററിൽ കഴിയുകയായിരുന്നു കമ്പീര്‍.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. 68 വയസായിരുന്നു ഇയാൾക്ക്. എട്ടാം തീയ്യതി ദില്ലിയിൽ നിന്നും പുറപ്പെട്ട് പത്തിന് കേരളത്തിലെത്തിയതായിരുന്നു വസന്തകുമാർ. 15-ാം തീയതിയാണ് പനിയെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ 22-ാമത്തെ കൊവിഡ് മരണമാണ് ഇത്.