ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാം, ബലപ്രയോഗമരുത് ,ചാരിറ്റബിൾ ട്രസ്റ്റിന്റെ വാദം ഹൈക്കോടതി തള്ളി
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ബലംപ്രയോഗിച്ച് ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിന് നിയമാനുസൃത നടപടിയാവാം. എന്നാല്‍ ബലംപ്രയോഗിക്കാന്‍ പാടില്ലെന്ന് കോടതി അറിയിച്ചു.
സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അയ്ന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്നും ട്രസ്റ്റ് കോടതിയില്‍ അറിയിച്ചു.
ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് 2,263 ഏക്കര്‍ ഏറ്റെടുക്കാന്‍ കോട്ടയം കളക്ടര്‍ക്ക് അനുവാദം നല്കി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള നപടികളും ആരംഭിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കും.