കൊല്ലം : സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചത് കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68). നിസാമുദ്ദീനില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ സംസ്ഥാനത്തെ കൊറോണ മരണം 22 ആയി.
ജൂണ്‍ എട്ടിന് ദല്‍ഹിയില്‍ നിന്നെത്തിയ വസന്തകുമാര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. 17ാം തീയതി പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശ്വാസം എടുക്കാന്‍ അടക്കം ബുദ്ധിമുട്ടായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കൊച്ചിയില്‍ നിന്ന് ജീവന്‍രക്ഷാ മരുന്നുകളെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊല്ലം പാരിപ്പള്ളി ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.