മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് ?കോൺഗ്രസ്സിൽ പോര് മുറുകി ,ചെന്നിത്തല നയിക്കുമെന്ന് ഉമ്മന്‍ചാണ്ടി:ചെന്നിത്തലയെ വെട്ടാൻ ഉമ്മൻചാണ്ടിയെന്ന് ദേശാഭിമാനി
തിരുവനന്തപുരം:സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇൻ ഒരുവർഷം ബാക്കിയിരിക്കെ കോൺഗ്രസ്സിൽ ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി ആരാകണമെന്നതിനെ ചൊല്ലി തർക്കം മുറുകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരിക്കും മുന്നോട്ടു പോകുന്നതെന്ന് ഉമ്മന്‍ ചാണ്ടിപറയുന്നുണ്ടെങ്കിലും ചെന്നിത്തലയെ വേട്ടനായുള്ള കരുനീക്കങ്ങളാണ് അദ്ദേഹം നടത്തുന്നതെന്ന് സി.പി.എം.മുഖപത്രം ദേശാഭിമാനി ഇന്ന് റിപ്പോർട് ചെയ്തു. ഐക്യമുന്നണിയെ നയിക്കുന്നത് ചെന്നിത്തലയാണ്. അദ്ദേഹത്തിന്റെ നേതൃത്യത്തില്‍ മുന്നോട്ട് പോകും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒരു ചര്‍ച്ചയുമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
യുഡിഎഫില്‍ ഇപ്പോള്‍ നേതൃത്വത്തെച്ചൊല്ലി തര്‍ക്കമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാന് വ്യക്തമാക്കിയിരുന്നു. കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാലിന്റെ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് വേണുഗോപാലനെ തടയിടാൻ ബെന്നി ബെഹനാന് രംഗത്തെത്തിയത്.
രമേശ് ചെന്നിത്തല യുഡിഎഫിനെയും മുല്ലപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസിനെയും ഫലപ്രദമായി നയിക്കുന്നു. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാലിന്റെ പ്രതികരണത്തോട് ഏത് കാലഘട്ടത്തിലും കേരള രാഷ്ട്രീയത്തില്‍ തല്‍പ്പരനായ നേതാവാണ് കെസി വേണുഗോപാല്‍ എന്നും ബെന്നിബെഹ്നാന് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിനെ നേരിടും മുമ്പ് യുഡിഎഫില്‍ കുറേ കാര്യങ്ങള്‍ നേരെയാക്കാനുണ്ടെന്നും അത് മൂടി വെക്കുന്നതിലര്‍ത്ഥമില്ലെന്നുമുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നില്ല. യുഡിഎഫിനുള്ളില്‍ ചില കക്ഷികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ട്. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ബെന്നിബഹ്നാന്‍ പ്രതികരിച്ചു.
അതിന്റെ ദേശാഭിമാനി നിരീക്ഷണങ്ങൾ ഇങ്ങനെയാണ്. കേരള കോൺഗ്രസിലെ ഏറ്റുമുട്ടലും മുസ്ലിംലീഗിന്റെ തീവ്രവാദ കൂട്ടുകെട്ടും യുഡിഎഫിൽ നീറിപ്പുകയുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി ഉമ്മൻചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന പ്രഖ്യാപനം ചെന്നിത്തലയ്ക്കെതിരായ ബദൽനീക്കം ശക്തമാക്കിയതിന്റെ സൂചനയാണ്.
ഇതിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരസ്യമായി തള്ളിയ ലീഗ്, സെക്രട്ടറിയറ്റിനു മുന്നിലെ സമരവേദിയിൽ അദ്ദേഹത്തെ ഒഴിവാക്കി. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ നേതൃത്വത്തിലായിരുന്നു സമരം. മുല്ലപ്പള്ളിയെ അവഗണിച്ച് മുന്നോട്ടുപോകാനാണ് ലീഗ് നേതൃത്വത്തിൽ ധാരണ. ചെന്നിത്തലയ്ക്കെതിരായ ഉമ്മൻചാണ്ടിയുടെ അപ്രതീക്ഷിത നീക്കം ഐ ഗ്രൂപ്പ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഒരു വർഷം കഴിഞ്ഞ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണിത്.
അതിനിടെ വെൽഫെയർ പാർടി സഹകരണത്തിൽ ലീഗിനെ ന്യായീകരിച്ചും ഉമ്മൻചാണ്ടി രംഗത്ത് വന്നു. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണയോടെ കോൺഗ്രസ് വിജയിച്ചതിനു പിന്നാലെയാണ് ലീഗ്–-വെൽഫെയർ പാർടി സഖ്യത്തെ ഉമ്മൻചാണ്ടി ന്യായീകരിച്ചത്. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ മൗനാനുവാദത്തോടെയാണ് ലീഗ് നീക്കമെന്ന് ഇതോടെ വ്യക്തമായി. കേരള കോൺഗ്രസിലെ തർക്കം രൂക്ഷമായതിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മുന്നണി തീരുമാനം നടപ്പാക്കാൻ യുഡിഎഫ് ആർജവം കാട്ടണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. രാജിക്ക് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജോസ് കെ മാണി പക്ഷം.