കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും, സി.പി.എം തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എം.എം അൻവറിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുരിതാശ്വസ ഫണ്ടിൽ നിന്നും കുടുതൽ പണം തട്ടിയെടുത്തിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനും, തട്ടിയെടുത്തതായി കണ്ടെത്തിയ പണം എവിടെയാണെന്ന് അറിയുന്നതിനുമാണ് ചോദ്യം ചെയ്യുന്നത്.അൻവറിന്റെ ഭാര്യയും കേസിലെ നാലാം പ്രതിയുമായ കൗലത്ത് അൻവറിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വിഷ്ണുദാസിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ഇന്നലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു.പ്രളയ ഫണ്ട് തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇന്നലെയാണ് അൻവർ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി അൻവറിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡയിൽ വിട്ടു നൽകിയിരുന്നു.