കോവിഡിനെ മറയാക്കി കരിപ്പൂരിലേക്ക് സ്വർണ്ണം ഒഴുകുന്നു,ഇന്ന് പിടികൂടിയത് മുപ്പത് ലക്ഷത്തിന്റെ സ്വർണം ,പിടിയിലായത് കണ്ണൂർ സ്വദേശി
കണ്ണൂർ സ്വദേശിയില്‍ നിന്ന് മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നും സ്വർണം പിടികൂടി. റാസൽഖൈമയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിൽ നിന്നാണ് സ്വര്‍ണം പിടിച്ചത്. കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.
കരിപ്പൂരിൽ ചാർട്ടഡ് വിമാനങ്ങളിൽ സ്വർണ്ണക്കടത്ത് നടത്തിയ 4 പേരെ ഇന്നലെ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയിരുന്നു. ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യയാത്രക്കാരനിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ 3 യാത്രക്കാരില്‍ നിന്നും ഒന്നേകാൽ കിലോ സ്വർണനുമാണ് പിടികൂടിയത്.