അഫ്രീദിക്കു പിന്നാലെ പാകിസ്ഥാന് ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദറലി, ഹാരിസ് റൗഫ്, സദാഫ് ഖാന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മൂന്നു പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ഇംഗ്ലണ്ടിലെ പര്യടനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
നേരത്തെ ഷാഹിദ് അഫ്രീദി, തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നീ ക്രിക്കറ്റ് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.രോഗബാധിതനായ കാര്യം അഫ്രീദി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.