കാസർകോട് : വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയില്‍ കുന്നിടിഞ്ഞ് വീണ് തൊഴിലാളി മണ്ണിനടിയില്‍പെട്ടു. കാട്ടുക്കുക്കെ കണ്ടേരി സ്വദേശി ഹര്‍ഷിതാ(25)ണ് മണ്ണിനടിയില്‍പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെ സീതാംഗോളി മുക്കാരിക്കണ്ടം കൊടിമൂലയിലാണ് അപകടം. വിവരമറിഞ്ഞ് കുമ്പള പൊലീസും ഉപ്പളയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തനം നടത്തി വരുന്നുണ്ടെങ്കിലും മണ്ണിനടിയിൽ ഒരു ഗുഹയിൽ അകപ്പെട്ടത് കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണ്