ലോക്ക് ഡൗണ്‍ കാലത്തെ വ്യാപാരസ്ഥാപനങ്ങളുടെ മൂന്നുമാസത്തെ വാടക ഒഴിവാക്കണമെന്ന ആവശ്യം ഉയർത്തി കാസർകോടിലെ വ്യപാരികൾ
കാസർകോട് : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പൂര്‍ണ ലോക്ക് ഡൗണും തുടര്‍ന്നു പ്രാബല്യത്തിലുള്ള ഭാഗിക ലോക്ക് ഡൗണും കാരണം വ്യാപാര-വ്യവസായ മേഖലയുടെ നട്ടെല്ല് തകര്‍ന്നിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ മര്‍ച്ചന്റ് ചേംബര്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ജില്ലാകളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്കിത്തിന് പിന്നലെ കാസർകോട് വ്യപാരികളും സമാന ആവശ്യവുമായി രംഗത്ത്
മൂന്നു മാസത്തെ അടച്ചിടല്‍ കാരണം വ്യാപാരസ്ഥാപനങ്ങളിലെ നിരവധി വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സാധാരണയായി ലഭിക്കുന്നതിന്റെ പത്തിലൊരു ഭാഗം വ്യാപാരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. വ്യാപാരവുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത കടുത്ത പ്രതിസന്ധിയെയാണ് വ്യാപാരികള്‍ അഭിമുഖീകരിക്കുന്നത്. മിക്ക സ്ഥാപനങ്ങളും പൂട്ടേണ്ടിവരുമെന്ന അവസ്ഥയിലാണുള്ളതെന്നും വ്യപാരികൾ പറയുന്നു
ചിലർ വാടക വിട്ടിവീഴ്ച്ച ചെയ്തിട്ടുണ്ടെങ്കിലും ഭൂരിപക്ഷം വ്യാപാരികൾക്കും ഈ ആനൂകൂല്യം ലഭിച്ചിട്ടില്ല , ലോക്ക് ഡൗണ്‍ കാലത്തെ വ്യാപാരസ്ഥാപനങ്ങളുടെ മൂന്നുമാസത്തെ (മാര്‍ച്ച്, ഏപ്രില്‍, മേയ്) വാടക ഒഴിവാക്കിത്തരുന്നതിന് കെട്ടിടം ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയോ അല്ലെങ്കില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കന്‍ സംഘടനകൾ രംഗത്തിറങ്ങണമെന്ന് വ്യപാരികൾ ആവശ്യപെടുന്നു .