മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃശൂര്‍ സ്വദേശി മസ്കത്തില് മരിച്ചു. വലപ്പാട് മനയില്‍ ചെറിയ പുരയില്‍ അദീബ് (60) ആണ് തിങ്കളാഴ്ച മരിച്ചത്. കോവിഡ് ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി എന്‍.എം.സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗള്‍ഫാര്‍ പ്ലാന്റ് ഡിപാര്‍ട്ട്മെന്റില്‍ സീനിയര്‍ മാനേജറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം അടുത്ത നവംബറില്‍ വിരമിക്കാനിരിക്കുകയായിരുന്നു. 35 വര്‍ഷമായി ഒമാനിലുണ്ട്. ബംഗളൂരുവിനടുത്ത തുംകൂരിലാണ് ഇദ്ദേഹം കുടുംബസമേതം സ്ഥിര താമസമാക്കിയിരിക്കുന്നത്. ഭാര്യയും മകനും മകളും ഒമാനിലുണ്ട്. ഇതില്‍…