മലപ്പുറം :മലപ്പുറത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രകടനം നടത്തിയതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു. അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നാണ് നിലമ്പൂര്‍ മൂത്തേടത്ത് നടന്ന പ്രകടനത്തിൽ ഡി.വൈ.എഫ്.ഐ മുദ്രാവാക്യം വിളിച്ചത്. കോണ്‍ഗ്രസ് -സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഇവിടം. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ തുടങ്ങിയ തർക്കമാണ് തെരുവിലേക്ക് പടർന്നത്.‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്, മുസ്ലിം യൂത്ത് ലീഗ് എന്നീ സംഘടനകൾ എന്നാണ് റിപ്പോർട്ട്. അതേസമയം ഡി വൈ എഫ് ഐയുടെ പ്രകോപന മുദ്രാവാക്യത്തിനെതിരെ വ്യപകമായ വിമർശനമാണ് ഇതിനകം ഉയർന്നിട്ടുള്ളത് .കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ മികച്ച പ്രകടനവുമായി മുന്നേറുമ്പോൾ ഇതിനെ കരിവാരി തെക്കുന്ന നടപടിയായി മലപ്പുറത്തെ ചില സഖാക്കൾ ചെയ്തത് .ഇത് സംബന്ധിച്ച് പാർട്ടിയിലും അന്വേഷണം തുടങ്ങി .