നീലേശ്വരം പാലായിയിലെ യൂസഫ് ഹാജിയുടെയും
ബീഫാത്തിമയുടെയും മകന് എന്‍.പി മുഹമ്മദ് ഷെറൂഫ് ആണ് മരിച്ചത്.മഴ വില്ലനായി നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരണപെട്ടു,
നീലേശ്വരം: കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവിന് മരണപെട്ടു . നീലേശ്വരം ഓര്‍ച്ചയിലെ പാലായിയിലെ യൂസഫ് ഹാജിയുടെയും ബീഫാത്തിമയുടെയും മകന് എന്‍.പി മുഹമ്മദ് ഷെറൂഫ് ആണ് മരിച്ചത്. യുവാവാവിന് 22 വയസായിരുന്നു . ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം . മുഹമ്മദ് ഷെറൂഫ് വീട്ടില്‍ നിന്നും നീലേശ്വരം ടൗണിലേക്ക് പേകുമ്പോള്‍ കനത്ത മഴയില്‍ ദിശ നഷ്ടപ്പെട്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പുഴയില്‍ നിന്ന് പുറത്തെടുത്ത് നീലേശ്വരത്തെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങള്‍; ഷഫീന, റജീന, മുഹമ്മദ് ബാസിത്.