മംഗളൂരു: സംസ്കരിച്ച ബീഫ് കൊണ്ടുപോകുകയായിരുന്ന വാഹനം തടഞ്ഞു ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു . മംഗളൂരു കുദ്രോളിയിലെ കോര്പ്പറേഷന് അറവുശാലയില്‍ നിന്ന് കങ്കനാടി മാര്‍ക്കറ്റിലേക്ക് ബീഫ് കൊണ്ടുപോകുകയായിരുന്ന വാഹനമാണ് നഗരമധ്യത്തിൽ ഫള്നീറിലാണ് തടഞ്ഞത്. അക്രമത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ റഷീദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുളണ്ടായിരുന്ന 200 കിലോ പോത്തിറച്ചിയും സംഘം മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചു. കങ്കനാടി മാര്‍ക്കറ്റിലെ സക്കീറിന്റെ ഇറച്ചിവില്‍പ്പന ശാലയിലേക്ക് അനുമതിയോടെ ബീഫ് കൊണ്ടുപോകുകയായിരുന്ന വാഹനത്തെ കാറിലും ഇരുചക്രവാഹനങ്ങളിലും എത്തിയ സംഘം തടയുകയും ഡ്രൈവറെ വലിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. കദ്രി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.