ന്യൂദല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 445 പേര്. 14821 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്.ഇതോടെ ഇന്ത്യയില്‍ 4,25,282 പേര്‍ക്ക് രോഗം ബാധിച്ചു. 13254 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്.
അതേസമയം രോഗബാധിതരുടെ എണ്ണം ലോകത്ത് 90 ലക്ഷം കടന്നു. ഇതുവരെ 90,44,563 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,83,000 ലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ബ്രസീലിലാണ്. 54,771 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 36,617 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.