തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ് സുനിൽകുമാർ നിരീക്ഷണത്തിൽ. മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഇപ്പോഴുള്ളത്. ജൂൺ 15ന് തൃശൂർ കോർപറേഷൻ ഓഫീസിൽവച്ചാണ് കൊവിഡ് അവലോകന യോഗം നടന്നത്. യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്.അതേസമയം, സംസ്ഥാനത്ത് ഇന്നലെ 133 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഒൻപത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കിയിലും തൃശൂരിലും മൂന്നു പേർക്ക് വീതവും പാലക്കാട്ട് രണ്ട് പേർക്കും എറണാകുളത്ത് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.