മീന്‍പിടിക്കുന്നതിനിടെ കുളത്തില്‍ വീണ് 13 വയസുള്ള പെണ്‍കുട്ടി മുങ്ങിമരിച്ചു
എറണാകുളം: മീന്‍പിടിക്കുന്നതിനിടെ കുളത്തില്‍ വീണ് 13 വയസുള്ള പെണ്‍കുട്ടി മുങ്ങിമരിച്ചു. പെരുമ്പാവൂർ മുടിക്കല്‍ ചാഴികുളത്തില് ഞായറാഴ്ച ഉച്ചക്കാണ് ദാരുണ സംഭവം. മുടിയ്ക്കല്‍ സ്വദേശിനി രമ്യ (13) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു.
മറ്റു കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പെരുമ്പാവൂർ ഫയര്‍ഫോഴ്സ് എത്തി രമ്യയുടെ മൃതദേഹം പുറത്തെടുത്തു മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.