മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ മുസ്ലിം ലീഗ് കൈവിടുന്നു,
പാലാരിവട്ടം അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കില്ല.കെ.പി.എ.മജീദ് ,
ഇബ്രാഹിം കുഞ്ഞിനെതിരെ നിരന്തരം ഉണ്ടാകുന്ന പരാതികള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ടെന്ന് ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ് പറഞ്ഞിരുന്നു.
കൊച്ചി: മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന നിര്‍ദേശമോ ആവശ്യമോ വന്നിട്ടില്ല. അത്തരമൊരു അന്വേഷണം പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും മജീദ് പറഞ്ഞു.
ഇബ്രാഹിം കുഞ്ഞിനെതിരെ നിരന്തരം ഉണ്ടാകുന്ന പരാതികള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ടെന്ന് ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ് പറഞ്ഞിരുന്നു. പാര്‍ട്ടിതല അന്വേഷണം വേണമെന്ന് സംസ്ഥാന നേതൃത്വത്തിനോട് അബ്ദുൽ മജീദ് ആവശ്യപ്പെട്ടിരുന്നത്.