കൊവിഡ് വ്യാപനം:സാമൂഹിക അകലം പാലിച്ച് വീടുകളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
നുള്ളിപ്പാടിയിലെ വീട്ടിൽ യോഗയുമായി ഡോ .ജയശ്രീയും കുടുംബവും
കാസർകോട്: അന്താരാഷ്ട്ര യോഗ ദിനം കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇന്ന് വീടുകളിൽ യോഗ ദിനം ആചരിച്ചു . ഇതിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു .
എല്ലാ വര്‍ഷം ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ യോഗ ദിനത്തിന് വളരെ അധികം പ്രത്യേകതയുണ്ട്. ‘ആരോഗ്യത്തിനു വേണ്ടി യോഗ- വീട്ടിലിരുന്ന് യോഗ’ എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യം. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും ഇപ്രാവശ്യം യോഗ ദിനം ആചരിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് യോഗ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ മന് കീ ബാത്തില്‍ ആഹ്വാനം ചെയ്തിരുന്നു. കൊറോണ വൈറസ് മഹാമാരി വ്യാപിച്ചതിനെ തുടര്‍ന്നാണ് വീടുകളില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാനുള്ള തീരുമാനം. രാവിലെ 7 മണിക്കാണ് ഇന്ത്യയില്‍ എല്ലായിടത്തും പരിശീലനം നടത്താന്‍ ആയുഷ് മന്ത്രാലയം നിര്‍ദേശിച്ചത് .
വീടുകളിലും തൊഴിലിടങ്ങളിലും സാമൂഹിക അകലം പാലിച്ചുള്ള ഇത്തവണത്തെ യോഗ അഭ്യാസം ലോകത്തിന് വലിയൊരു ആരോഗ്യ സന്ദേശം നല്‍കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. 6ാമത് അന്താരാഷ്ട്ര യോഗ ദിനമാണ് നാളെ ആചരിക്കുന്നത്. വീട്ടിനുള്ളില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും ഒരുമിച്ചു ചേര്‍ത്തുകൊണ്ടുള്ള യോഗാദിനമായി ആചരിക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞു.എന്നാല്‍, പൊതുയിടങ്ങളില്‍ യോഗാഭ്യാസം ഇപ്രാവശ്യം നടത്താന്‍ അനുവാദമില്ല. ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ വ്യാപകമാക്കാന്‍ കിട്ടിയ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മോദി തന്റെ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
കാസർകോട് അണങ്കൂർ ഗവ .ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ .ജയശ്രീ നാഗരാജ് ഭട്ടും കുടുംബവും നുള്ളിപ്പാടി സ്വവസതിയിൽ യോഗ ദിനാചരണം ആചരിച്ച് യോഗാദിന സന്ദേശം പകർന്നത് നവ്യാനുഭവമായി .വര്‍ഷങ്ങളായി നുള്ളിപ്പാടിയിലെ ഹവ്യക ഭവനിൽ യാഗാക്ളാസ്സുകൾ ഡോ .ജയശ്രീ നടത്തിവരുന്നുണ്ട്.നൂറുകണക്കിന് ശിഷ്യ സമ്പത്തും ഇവർക്കുണ്ട്.നുള്ളിപ്പാടി സ്വകാര്യ ആശുപത്രിയിലെ ഓർത്തോ വിഭാഗം തലവനും ഭർത്താവുമായ ഡോ .നാഗരാജ ഭട്ടും മകളും യോഗാപ്രചാരണങ്ങളിൽ ജയശ്രീക്കൊപ്പമുണ്ട്.ഇന്ന് വീട്ടിൽ നടത്തിയ യോഗാഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ജയശ്രീ ബി.എൻ.സി യുമായി പങ്കുവെച്ചു.