വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ട: ലീഗിനെതിരെ യൂത്ത് ലീഗ്
മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള മുസ്ലീം ലീഗ് നീക്കത്തിനെതിരെ യുത്ത് ലീഗ് രംഗത്ത്. വരുന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക സഖ്യത്തിനുള്ള ലീഗ് നീക്കത്തിനാണ് യൂത്ത് ലീഗ് തുറന്നടിച്ചത്.
രാഷ്ട്രീയ വിജയത്തിനായി ആശയത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും യൂത്ത് ലീഗ് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുക്കവെ മറ്റ് വിഷയങ്ങള്‍ക്കൊപ്പം ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക സഖ്യമുണ്ടാക്കണോ എന്ന് ചര്‍ച്ച ചെയ്യുന്നുവെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി എംപി നേരത്തെ വ്യക്തമാക്കിയത്. അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളിലെ പല നേതാക്കളും വെല്‍ഫെയര്‍ പാര്‍ട്ടിയെ പരസ്യമായി എതിര്‍ക്കവെയാണ് ലീഗിന്റെ നീക്കം.