54 ദിവസം മാത്രം പ്രായമുള്ളകുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമം; പിതാവ് പോലിസ് പിടിയില്‍
കൊച്ചി: 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുംകൊലപ്പെടുത്താന് ശ്രമിച്ച പിതാവ് പോലിസ് പിടിയില്‍. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ്(40) ആണ് ചെങ്ങമനാട് പോലിസിന്റെ പിടിയിലായത്.കുട്ടി തന്റേതല്ല എന്നുള്ള സംശയത്താലും, പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശ കാരണവുമാണ് കുട്ടിയെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.ഈ മാസം 18 ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം.
കിടപ്പുമുറിയില്‍ വെച്ച് ഭാര്യയുടെ കൈയില്‍ നിന്നും കുട്ടിയെ ബലമായി പിടിച്ചുവാങ്ങിച്ച ഷൈജു തന്റെ കൈ കൊണ്ടു രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിക്കുകയും പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയുമായിരുന്നു.അടിയുടെയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തതിനെ തുടര്‍ന്ന്് തലയക്ക് ഗുരുതരമായി പരിക്കേറ്റ് കുട്ടി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.ആലുവ ഡിവൈഎസ്പി ജി വേണുവിന്റെ മേല്‍നോട്ടത്തില്‍ ചെങ്ങമനാട് എസ്എച്ച്ഒ ടി കെ ജോസിയുടെ നേതൃതത്തില്‍ എസ് ഐ അശോകന്, എഎസ്ഐ വര്‍ഗീസ്, ബിജു, പ്രമോദ്,പോലിസ് ഉദ്യോഗസ്ഥരായ സലിംകുമാര്‍, പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.