പ്രവാസികളായ ഞങ്ങൾ ക്വാറൻറ്റീനിലാണ് ..ദയവ്ചെയ്ത് ഇവിടെ ആരും വരരുത്..അതാണ് നിങ്ങൾക്ക് അഭികാമ്യം
കാസർകോട്: ദുബൈയിൽ നിന്ന് വന്ന പ്രവാസികുടുംബം താമസിക്കുന്ന വീട്ടിലെ ഗേറ്റിലും ഉമ്മറ വാതിലിലും പതിച്ച മുന്നറിയിപ്പ് ബോർഡ് സമൂഹമാകെ വൈറലാകുന്നു.കോവിഡ് പ്രതിരോധം എങ്ങനെ തീർക്കണമെന്ന് അആഹ്വനം കൂടിയാണ് നാട്ടിൽ കൗതുകം പരത്തുന്ന ഈ ജാഗ്രതാ മുന്നറിയിപ്പ്.
ഞങ്ങൾ ഗൾഫിൽ നിന്നും വന്ന് സ്വയം ക്വോറൻറ്റീനിൽ കഴിയുന്നവരാണ്.ദയവ് ചെയ്ത് ഇവിടെ ആരും വരരുതെന്നും അതാണ് നിങ്ങൾക്ക് അഭികാമ്യം എന്നുമാണ് ഈ കുടുംബം മുന്നറിയിപ്പ് ബോർഡിലെ വ്യക്തമാക്കുന്നത്.
മേല്പറമ്പ് മാക്കോട്ടെ പരേതനായ ഉമ്പുച്ച എന്ന ഡോ എം.സി.ഇബ്രാഹിമിന്റെ മകന്റെ ഭാര്യയും മാതാവും അടങ്ങുന്ന ഏഴ് അംഗ കുടുംബമാണ് സ്വയം വീട്ടിനുള്ളിൽ കഴിയുന്നത്.ഇക്കഴിഞ്ഞ 17 നാണ് ഇവർ ദുബായിൽ നിന്ന് കരിപ്പൂർ വഴി നാട്ടിലെത്തിയത്.ഇവർ മാക്കോട്ടെ വീട്ടിൽ എത്തുന്നതിന് മുമ്പ് തന്നെ ബന്ധുക്കൾ വീട് അണുവിമുക്തമാക്കുകയും ഒരു മാസത്തേക്ക് ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ സംഭരിച്ച് വെക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് ഇവരെ പ്രേരിപ്പിച്ചത് പ്രവാസികളായ ചിലർ നിരീക്ഷണ വലയം ഭേദിച്ച് .പുറത്തിറങ്ങിനടന്ന് ജനങ്ങളെ ഭീതിയിലാഴ്ത്തി വിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതുമൂലമാണ്.മാത്രമല്ല ഇതുമായി ബന്ധപ്പെട്ട മേല്പറമ്ബ് സി.ഐ.ബെന്നിയുടെയും കാസർകോട് റെയിൽവേ എസ.ഐ നളിനാക്ഷന്റെ ഉപദേശങ്ങളുമാണ് ഈ കുടുംബത്തെ എല്ലാ മുന്കരുതലോടും കൂടി നിരീക്ഷണത്തിൽ കഴിയാൻ സജ്ജരാക്കിയത്.