മഞ്ചേശ്വരം : പൈവളികെയില്‍ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി പഞ്ചായത്തിനു രേഖാമൂലം അവകാശം വിട്ടൊഴിഞ്ഞു കൊടുത്ത സ്ഥലം ഉപേക്ഷിച്ചശേഷം ഉടമകൾ വിട്ടു കൊടുക്കാത്ത സമീപത്തെ മറ്റൊരു സ്ഥലത്തുകൂടി പഞ്ചായത്ത് റോഡ് നിർമ്മിച്ചത് വിവാദമാകുന്നു.പൈവളിഗെ ഗ്രാമത്തിലെ ഹൂളിയാടിയിൽനിന്ന് അമ്പിക്കാനയിലേക്ക് നിർമിച്ച പണിപൂർത്തിയാകാത്ത പദ്ധതിയാണ് വിവാദങ്ങൾക്കൊപ്പം നിയമപ്രശ്നങ്ങളും ഉയർത്തുന്നത്.സ്ഥലത്തെ ഭൂഉടമകളായ ശൈലജാ ഭട്ടും രമേശും പഞ്ചായത്തിന് വിട്ടുകൊടുത്ത സ്ഥലം റോഡ് നിർമാണത്തിന് വിനിയോഗിക്കാതെ പ്രദേശത്തെ ചിലരുടെ സ്വാധീനത്തിന് വഴങ്ങി ഇതിനോട് ചേർന്ന സ്ഥലത്തുകൂടി വഴിവിട്ട നടപടികളിലൂടെ കോവിടിന്റെ മറവിൽ റോഡ് നിർമിച്ചുവെന്നാണ് ഭൂഉടമകളുടെ പരാതി.ഇതോടെ തങ്ങൾ കാലങ്ങളായി അനുഭവിച്ചുവരുന്ന കൃഷിയിടം ഉപയോഗശൂന്യമായതായി ഭൂഉടമകൾ പറയുന്നു. തങ്ങളുടെ അനുമതി ഇല്ലാതെ നടത്തിയ ഈ പ്രവൃത്തിക്ക് വഴിവിട്ട നടപടിയെടുത്തത് പൈവളികയിലെ മുൻ പഞ്ചായത്ത് സെക്രെട്ടറിയാണെന്ന് വഞ്ചിതരായ സ്ഥലമുടമകൾ ബി.എൻ.സിയോട് വ്യക്തമാക്കി.തങ്ങളെ ഇങ്ങനെ പരസ്യമായി വഞ്ചിച്ചതിന് പിന്നിൽ ചിലർക്കുള്ള സാമ്പത്തിക താല്പര്യങ്ങൾ ഉള്ളതായും സംശയിക്കപ്പെടുന്നതായി ഇവർ പറയുന്നു.
അതിനിടെ ജില്ലാഭരണകൂടം നടത്തിയ അദാലത്തിൽ വിഷയം എത്തിയപ്പോൾ നിയമ പ്രശ്നങ്ങൾ ഉള്ളവിവരം പഞ്ചായത്ത് സെക്രട്ടറി മനഃപൂർവം മറച്ചുവെച്ചു ജില്ലാഭരണകൂടത്തെയും പഞ്ചായത്ത് സെക്രെട്ടറി കബളിപ്പിച്ച് റോഡ് നിർമാണം തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നടത്തിക്കുകയായിരുന്നുവെന്ന് സ്ഥലമുടമകൾ വിശദീകരിക്കുന്നു.അനധികൃത റോഡ് നിർമാണം ചൂണ്ടിക്കാട്ടിയും മറ്റും പ്രവൃത്തി നിർത്തിവെക്കണമെന്നാവശ്യപ്പെട്ടും ശൈലജാഭട്ടും രമേശും അയച്ച വക്കീൽ നോട്ടീസിനുപോലും പഞ്ചായത്ത് സെക്രെട്ടറി മറുപടി നൽകിയില്ല.വക്കീൽ കൈപ്പറ്റിയ വിവരവും സെക്രെട്ടറി മറച്ചുവെക്കുകയായിരുന്നു. അതുകൊണ്ടു തന്നെ സ്ഥലത്തെ മറ്റു താമസക്കാരുടെ പരാതി മാത്രം കേട്ട് റോഡ് നിർമാണത്തിന് സെക്രട്ടറി അനുമതി കരസ്ഥമാക്കുകയായിരുന്നു.അതേസമയം സ്ഥലമുടമകളുടെ പരാതി കേൾക്കാൻ അദാലത്തിൽ അവസരം നൽകിയില്ലെന്നും ആരോപണമുണ്ട്. ജില്ലാ കളക്ടര്‍ സെക്രട്ടറിയോടു പഞ്ചായത്തിനു അവിടെ റോഡിനു സ്ഥലമുണ്ടോ എന്നു ആരാഞ്ഞപ്പോള്‍ പഞ്ചായത്തിനു അവിടെ സ്ഥലമുണ്ടെന്നു പഞ്ചായത്തു സെക്രട്ടറി മറുപടിനൽകി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
നിയമത്തെ വളച്ചൊടിക്കുന്ന പതിവു സര്‍ക്കാര്‍ രീതി പഞ്ചായത്തു ജീവനക്കാര്‍ ഇക്കാര്യത്തിലും പ്രയോഗിചത്തോടെ സ്ഥലമുടമകൾ നിസ്സഹായരാവുകയായിരുന്നു. .ഈ തട്ടിപ്പിനെതിരെ മുൻ ജില്ലാ പുബ്ലിക്ക് പ്രോസിക്യൂട്ടർ കൂടിയായ അഡ്വ.പി.വി.ജയരാജന് മുഖേന ജില്ലാ കളക്ടര്‍ക്കു വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്.ഇതിന്മേൽ ജില്ലാ കളക്ടർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
സ്വകാര്യ വ്യക്തികളുടെ സ്വത്തിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുണ്ടായിരുന്ന നടപ്പാത ആറുമീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം പഞ്ചായത്ത് സെക്രട്ടറിയുടെ അഭ്യര്‍ത്ഥനയനുസരിച്ച് വസ്തു ഉടമകള്‍ അവകാശം രേഖാമൂലം ഒഴിഞ്ഞു പഞ്ചായത്തിനുനേരത്തെ വിട്ടു കൊടുതിരുന്നു. അതിനു ശേഷം ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി റോഡ് നിര്‍മ്മാണത്തിനു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി കണ്‍വീനര്‍ പഞ്ചായത്ത് സെക്രട്ടറിയെ കൂട്ടുപിടിച്ചു ജെ.സി.ബി ഉപയോഗിച്ചു അനധികൃതമായി . വിട്ടുകൊടുത്ത സ്ഥലം ഉപേക്ഷിച്ചു വസ്തുക്കളുടെ നടുവിലൂടെറോഡ് നിർമ്മിക്കുകയായിരുന്നു.ആയിരുന്നു. മാത്രമല്ല, ഇതിനുവേണ്ടി പഞ്ചായത്ത് തയ്യാറാക്കിയിരുന്ന സ്കെച്ചില്‍ ഉള്‍പ്പെട്ടിരുന്ന ഗുണഭോക്തൃ കമ്മിറ്റി കണ്‍വീനറുടെ സ്ഥലത്തു നിന്നു റോഡ് പൂര്‍ണ്ണമായി മാറ്റുകയും ചെയ്തു. ഇതിനെതിരെ മറ്റു വസ്തു ഉടമകളായ ശൈലജാ ഭട്ട്, രമേശ് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി കൊടുത്തു. അതിനെത്തുടര്‍ന്നു പണി നിന്നു. വഴി കാടു മൂടിക്കിടന്നു.അടുത്തിടെ വിവാദ റോഡ് ടാര്‍ ചെയ്യാന്‍ കൈയേറ്റ സ്ഥലത്തു വീണ്ടും ജെ.സി.ബി എത്തിയപ്പോള്‍ വസ്തു ഉടമകള്‍ വീണ്ടും സംഘടിച്ചു. പഞ്ചായത്തിനു പരാതി കൊടുത്തു.ആ പരാതിക്കെതിരെ റോഡിന്റെ സ്കെച്ചില്‍ നിന്നു സ്വന്തം സ്ഥലം ഒഴിവാക്കിയ ഗുണഭോക്തൃ കമ്മിറ്റി കണ്‍വീനര്‍ ജില്ലാ കളക്ടറുടെ അദാലത്തില്‍ പരാതികൊടുത്തു.കളക്ടര്‍ അദാലത്തിലേക്കു പഞ്ചായത്ത് സെക്രട്ടറി വിളിപ്പിച്ചു.റോഡിന്റെ സ്ഥലം പഞ്ചായത്തിന്റെ അസറ്റ് റിക്കാഡിലുണ്ടോ എന്നു അദാലത്തില്‍ ജില്ലാ കളക്ടര്‍ പഞ്ചായത്തു സെക്രട്ടറിയോടു ചോദിച്ചു.അതേ സര്, എന്ന് സെക്രട്ടറി ആദരപൂര്‍വ്വം മറുപടി കൊടുത്തു. എങ്കില്‍ അവിടെ റോഡ് ടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കാന്‍ കളക്ടര്‍ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു.റോഡിന് ആ സ്ഥലത്തു സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടു നല്‍കിയതോടെ അതു പഞ്ചായത്തിന്റെ ആസ്തി രേഖയില്‍ വന്നുവെന്നതു ശരിയാണ്. എന്നാല്‍ ആ സ്ഥലത്തല്ല, റോഡ് പണിയുന്നതെന്ന വസ്തുത മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറി സ്വാഭാവിക നിയമനുസരിച്ചു സര്‍ക്കാര്‍ ജോലിക്ക് അനര്‍ഹനാണെന്നു സ്വയം തെളിയിക്കുകയായിരുന്നു.