സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്
കോഴിക്കോട്:സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ് എത്തിയത്.
ആരോഗ്യമന്ത്രി കെ .കെ ശൈലജക്കെതിരെ വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളിക്കെതിരെ കഴിഞ്ഞ ദിവസം സജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കോഴിക്കോട്ട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ‘ റോളില്‍ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നത്,” മുല്ലപ്പള്ളി പറഞ്ഞു.
എന്നാല്‍ ലിനിയുടെ മരണശേഷം തങ്ങളെ വിളിക്കുക പോലും ചെയ്യാത്ത ആളാണ് മുല്ലപ്പള്ളിയെന്ന് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഇല്ലായിരുന്നുവെന്നും സജീഷ് പ്രതികരിച്ചു.