ഗല്‍വാന്‍വാലിയിലെ ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല -വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: ഗല്‍വാന്‍വാലിയിലെ ഇന്ത്യന്‍ ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് വ്യോമസേന മേധാവി ആര്.കെ.എസ് ബദൗരിയ. നമ്മുടെ സായുധസേന ഏതു സാഹചര്യം നേരിടാനും സജ്ജമായി ജാഗ്രതയോടെയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ നടന്ന സംയുക്ത ബിരുദ പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിെന്റ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള സേനയുടെ നിശ്ചയദാര്‍ഢ്യത്തിന് ഉദാഹരണമാണ് വീരമൃത്യു വരിച്ച സൈനികര്‍ ഗല്‍വാന്‍വാലിയില്‍ നടത്തിയ ധീരമായ പോരാട്ടം. നിയന്ത്രണ രേഖയിലെ പ്രശ്നങ്ങള്‍ സമാധാനപൂര്‍വം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും…