അഞ്ചൽ: മദ്രസ പഠനത്തിനെത്തിയ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കാട്ടുപുതുശ്ശേരി വാകവിളവീട്ടിൽ നാസറുദ്ദീനാണ് (50) അറസ്റ്റിലായത്. 2019ലാണ് സംഭവം.
പെൺകുട്ടി വിവരം രക്ഷാകർത്താക്കളോട് പറയുകയായിരുന്നു. അവർ വിവരം കൊല്ലം ചൈൽഡ്ലൈൻ അധികൃതരെ വിവരമറിയിക്കുകയും തുടർന്ന് പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കുകയും ചെയ്തു.
ചൈൽഡ് ലൈൻ അധികൃതർ അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ എസ്.എച്ച്.ഒ എൽ. അനിൽകുമാറിൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞദിവസം നാസറുദ്ദീനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.