മുംബൈ: മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു പോലീസുകാരന് കൂടി മരിച്ചു. ഇതോടെ മുംബൈയില്‍ കോവിഡ് രോഗം ബാധിച്ച് മരിക്കുന്ന പോലീസുകാരുടെ എണ്ണം 31 ആയി. ഇതുവരെ 2557 പോലീസുകാര്‍ക്കാണ് കോവിഡ് രോഗം പിടിപെട്ടതെന്ന് മുംബൈ പോലീസ് പിആര്‍ഒ പ്രണായ് അശോക് പറഞ്ഞു.അതേസമയം, മുംബൈയില്‍ ഇന്നലെ 1264 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 64,139 ആയി. 3,425പേരാണ് മുംബൈയില്‍ ഇതുവരെ രോഗബാധയേറ്റ് മരിച്ചത്.