മലപ്പുറം: യാത്രാപ്രശ്നത്തില്‍ പ്രവാസി കുടുംബങ്ങളെ അണിനിരത്തി സമരം സംഘടിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രവര്‍ത്തകയോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് കെ.എം.സി.സി സമരരംഗത്തിറങ്ങുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പുതിയ യാത്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത് സൗദിയിലെ പ്രവാസികളെയാണ്. നടപ്പാക്കാന്‍കഴിയാത്ത നിബന്ധനകള്‍ പിന്‍വലിക്കുക, അവധിക്ക് വന്ന് കുടുങ്ങിയവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.