അഞ്ചു കോടി രൂപ ചെലവില്‍ ഉദയഗിരി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ യഥാര്‍ത്ഥ്യമായി ,അയല്‍ ജില്ലകളില്‍ നിന്ന് കാസര്‍കോട്ടെയ്ക്ക് ജോലിക്കെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം എന്ന ലക്ഷ്യത്തോടെയാണ് ഹോസ്റ്റല്‍ യഥാര്‍ത്ഥ്യമാക്കിയതെന്ന് ഇ ചന്ദ്രശേഖരന്
കാസർകോട് :കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഉദയഗിരിയില്‍ നിര്‍മ്മിച്ച വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും ചെര്‍ക്കളയില്‍ നിര്‍മ്മിക്കുന്ന ചന്ദ്രഗിരി മെന്‍സ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വഹിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്ന 238 ാമത്തെ പദ്ധതിയാണ് ഉദയഗിരി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍. അയല്‍ ജില്ലകളില്‍ നിന്ന് കാസര്‍കോട്ടെയ്ക്ക് ജോലിക്കെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം എന്ന ലക്ഷ്യത്തോടെയാണ് ഹോസ്റ്റല്‍ യഥാര്‍ത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു . കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് . എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മേഹന്‍ ഉണ്ണിത്താന് എം പി മുഖ്യാതിഥിയായി. എം രാജഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്,ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, മധൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിവാകര ആചാര്യ എന്നിവര്‍ സംസാരിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സ്വാഗതവും കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍ നന്ദിയും പറഞ്ഞു.