ആറ് കോടി രൂപയുടെ യത്തീം മക്കളുടെ വഖഫ് ഭൂമി കോവിഡിന്റെ മറയാക്കി 30 ലക്ഷത്തിന് അടിച്ചുമാറ്റിയത് എംസി കമറുദ്ദീന് എംഎല്‍എ തിരിച്ചു നൽകും , അതൃപ്തി പരസ്യമാക്കി മതനേതാക്കൾ . വെട്ടിലായത് മുസ്ലിം ലീഗ് .എം എൽ രാജിവെക്കണമെന്ന് മഞ്ചേശ്വരം തൃക്കരിപ്പൂർ ലീഗ് നേതാക്കൾ
കാസര്‍കോട്: മുസ്ലിം ലീഗിനുള്ളിൽ കത്തിക്കാളുന്ന തൃക്കരിപ്പൂരിലെ വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കും. കോഴിക്കോട് നടന്ന സമസ്തയുടെ ഉന്നതതല യോഗത്തില്‍ ഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അടിച്ചുമാറ്റിയ ആറ് കോടി രൂപയുടെ യത്തീം മക്കളുടെ വഖഫ് ഭൂമി
തിരിച്ചു നല്‍കുമെന്ന് എംസി കമറുദ്ദീന് എംഎല്‍എ ചെയര്‍മാനായ ട്രസ്റ്റ് ഗത്യന്തരമില്ലാതെ സമ്മതിച്ചത്.നിയമവിരുദ്ധമായി വഖഫ് ഭൂമി കൈമാറിയെന്ന് വഖഫ് ബോര്‍ഡിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ്ലാമിയ എന്ന സംഘടന തൃക്കരിപ്പൂരിലെ സ്കൂള്‍ കെട്ടിടമടക്കം രണ്ട് ഏക്കറോളം ഭൂമി എം.സി കമറുദ്ദീന് എംഎല്‍എ ചെയര്‍മാനും മുസ്ലിം ലീഗ് നേതാക്കള്‍ ഭാരവാഹികളുമായ ട്രസ്റ്റിന് വിറ്റിരുന്നു.ആറുകോടി വിലമതിക്കുന്ന ഭൂമി വേര് മുപ്പത് ലക്ഷത്തിനാണ് എം.എൽ.എ യും സംഘവും കോവിടിനെ മറയാക്കി രഹസ്യ രജിസ്ട്രേഷനിലൂടെ കൈക്കലാക്കിയത്. സംഭവം പുറത്തായതോടെ അണികളിലും വിശ്വാസികളിലും ശക്തമായ പ്രതിഷേധം ഉയർന്നിരുനെങ്കിലും ലീഗ് നേതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു . ഭൂമി കൈമാറ്റത്തിനെതിരെ പരാതി നൽകിയ സമസ്തയുടെ യുവജന സംഘടനയായ എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറിയും സമസ്ത ജില്ലാ മുഷാവറ അംഗവും ജാമിയ ഇസ്ലാമിയ വൈസ് പ്രസിഡന്റുമായ താജുദ്ദീൻ ദാരിമിയും അഡ്വ ഷൂക്കൂറുമാണ് ഭൂമി തട്ടിപ്പിനെതിരെ രംഗത്തുവന്നത് , പ്രശ്നം സമുദായത്തെയാകെ നാണക്കേടിലാക്കിയെങ്കിലും ലീഗിന്റെ സമ്മർദത്തിന് വഴങ്ങി സമസ്തയും ആദ്യഘട്ടത്തിൽ ഇതിനോട് പ്രതികരിച്ചിരുന്നില്ല.അതിനിടെ ഈ ഭൂമി വഖഫ് ഭൂമിയാണെന്നും ഫെബ്രുവരി 26 ന് നടന്ന കൈമാറ്റം നിയമവിരുദ്ധമാണെന്നും ബോര്‍ഡിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേളാരിയില്‍ നടന്ന സമസ്ത മുഷാവറ യോഗത്തില്‍ ഭൂമി തിരിച്ചു നല്‍കുമെന്ന് എം.എല്‍.എ ചെയര്‍മാനായ ട്രസ്റ്റ് സമസ്തയെ അറിയിച്ചു. വഖഫ് നിയമപ്രകാരം വഖഫ് ഭൂമി കൈമാറ്റം രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് എം.എല്‍.എ ഉള്‍പ്പെടയുള്ള കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഭൂമി കൈമാറ്റം റദ്ദാക്കിയാലും എം.എല്‍.എ എം.സി കമറുദ്ദീന് അടക്കമുള്ളവര്‍ നിയമനടപടി നേരിടേണ്ടി വരും. എം സി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ട്രഷറുമായ ആറ് മുസ്ലിംലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള കോളേജ് ട്രസ്റ്റിന്റെ പേരിലാണ് ചുളുവിലക്ക് ഈ ഭൂമി രജിസ്റ്റർ ചെയ്തെടുത്തത്ഏഴ് വർഷമായി പ്രവർത്തിക്കുന്ന കോളേജ്ട്രസ്റ്റിന്റെ പേരിൽ മൂന്ന് കോടിയോളം ഓഹരി പിരിച്ചതായും പുറത്ത് വന്നിട്ടുണ്ട്. വൻതുക നൽകിയവർ പങ്കുവച്ച വിവരങ്ങളുടെ ശബ്ദരേഖ പരാതി നൽകിയവരുടെ കൈവശമുണ്ട്. ,
കോവിഡിന്റെ മറവിൽ ഫെബ്രുവരി 20ന് യോഗം ചേർന്നതായും ഭൂമി കൈമാറാൻ എം സി യുടെ സ്വർണക്കട പാട്ണറായ പൂക്കോയ തങ്ങൾക്ക് ചുമതല നൽകിയതായും വ്യാജ രേഖയുണ്ടാക്കി. ജാമിയയുടെ ഒരു ഭാരവാഹിയായ ഓ.ടി.അഹമ്മദ് ഹാജിയുടെ തൃക്കരിപ്പൂർ എട്ടാം വാർഡിലെ വീട്ടിൽ വച്ചായിരുന്നു രഹസ്യമായി രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. ജനറൽ ബോഡി ചേരുകയോ മറ്റ് കമ്മിറ്റി ഭാരവാഹികളുടെ അറിവോ ഇല്ലാതെയായിരുന്നു കൈമാറ്റം.കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡില്‍ 6930 നമ്പറായി രജിസ്റ്റർ ചെയ്തതാണ് ഈ സ്ഥാപനം. മുഴുവന്‍ വസ്തുക്കളും വഖഫ് നിയമപ്രകാരം വഖഫായി പരിഗണിക്കപ്പെടും. അതേസമയം പൂട്ടിപോയ ഫാഷൻ ഗോൾഡ് എന്ന സ്വർണആഭരണ കടയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച് വഞ്ചിതരായ ഓഹരിയുടമകൾ വീണ്ടും യോഗംചേർന്ന് എം.എൽ.എക്കെതിരെ പണക്കാടിനെ സമീപിക്കാൻ തീരുമാനം എടുത്തുകഴിഞ്ഞു.ജില്ലാ ലീഗ് ഭാരവാഹിയുടെ സഹോദരി സുമാർ അരക്കോടിരൂപ പൂട്ടിപ്പോയ സ്വര്‍ണക്കടയിൽ നിക്ഷേപിച്ചത് അതീവ രഹസ്യമായി മലപ്പുറത്ത് വെച്ച് നടത്തിയ ചർച്ചയെത്തുടർന്ന് തിരിച്ചുനൽകാൻ ധാരണയായതായാണ് പാർട്ടിക്കുള്ളിൽനിന്ന് പുറത്തുവരുന്ന വിവരം. ..