കൊവിഡ് സ്ഥിരീകരിച്ച ദല്‍ഹി ആരോഗ്യമന്ത്രിയുടെ നില അതീവഗുരുതരം
ന്യൂദല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ച ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. ജെയ്നിനെ ദല്‍ഹിയിലെ സാകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മന്ത്രി ഐ.സി.യുവിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെയ്നിനെ പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയനാക്കും.
നേരത്തെ അദ്ദേഹം രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലായിരുന്നു. ചൊവ്വാഴ്ചയാണ് ജെയ്നിനെ പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.