4ജി നവീകരണം, കമ്മ്യൂണിസ്റ്റു ചൈനയുടെ ഉപകരണങ്ങൾ വേണ്ട,
ബി എസ് എൻ എല്ലിനോട് ബി ജെ പി സർക്കാർ.
ന്യൂദല്‍ഹി:ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങളുമായി കേന്ദ്രം. കേന്ദ്ര ടെലികോം ഡിപ്പാര്‍ട്ട്മെന്റാണ് പുതിയ തീരുമാനവുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്.
4 ജി എക്യുപ്മെന്റ്സ് നവീകരിക്കുന്നതിന് ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടെതില്ലെന്ന് ബി.എസ്.എല്ലിനോട് ആവശ്യപ്പെടാനാണ് ടെലിംകോം ഡിപ്പാര്‍ട്ടമെന്റിന്റെ തീരുമാനം.
എന്‍.ഡി.ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കില്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് ബി.എസ്.എന്എല്ലിനോട് കര്‍ശനമായി പറയാന്‍ മന്ത്രാലയം തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ടെണ്ടര്‍ പുനര്‍നിര്‍മിക്കാനും വകുപ്പ് തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
ചൈനീസ് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ നിലവിലെ നെറ്റ്വര്ക്കുകളില് ഹുവാവെയുമായാണ് പ്രവര്‍ത്തിക്കുന്നത്.
ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം വന്നത്.
നേരത്തെ ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷന്‍ വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ആപ്പുക്കള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്റലിജന്‍സ് പറഞ്ഞത്
ആപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും വലിയതോതില്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഇത്തരം ഒരു മുന്നറിയിപ്പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയത്.
ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയേറ്റും പിന്താങ്ങിയിരുന്നു.